
ക്ഷേത്രങ്ങളുടെ നാടായ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഉദുമഗ്രാമം ബേക്കല്പുഴക്ക് തൊട്ടടുത്തും അറബിക്കടലിന്നഭിമുഖമായിട്ടുള്ളതും, പിതാവായ ജമദഗ്നിമഹര്‍ഷിയുടെ ആജ്ഞാനുസരണം മാതാവായ രേണുകാദേവിയെ തന്റെ വെണ്മഴു കൊണ്ട് ശിരചേതം ചെയ്തതിന്റെ പ്രായശ്ചിത്തമായി ഭാര്ഗവരാമന് കേരളക്കരയില്‍ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതുമായ ഒരു ക്ഷേത്രമാണ് തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രം.മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ചു ഇവിടെ രണ്ടു തന്ത്രികുടുംബങ്ങളാണ് ഒന്നിടവിട്ട കൊല്ലങ്ങളില്‍ താന്ത്രികകാര്യങ്ങള്‍ നടത്തുന്നത്. എടമനതന്ത്രി കുടുംബവും (ഉച്ചില്ലത്ത്) ഒളയത്ത് തന്ത്രി കുടുംബവും. രണ്ടു തന്ത്രിമാരും യോജിച്ചാണ് നവീകരണ കലശാദികാര്യങ്ങള് നടത്തിയത്. കണ്വാദികളായ ഋഷിപ്രവരന്മാരുടേയും, വില്വമംഗലാദിസ്വാമിമാരുടേയും പാദസ്പര്‍ശമേറ്റ ഈ പുണ്യസ്ഥലമാണു തൃക്കണ്ണാട്.
© 2018 Trikkanad Sree Thrayambakeshwara Temple All Rights Reserved
Designed By Cubix Solutions Pvt Ltd | Terms & Conditions